തൃശൂര്‍: കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത പ്രവീണ്‍ റാണയെ നായകനാക്കി സിനിമ ചെയ്ത എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിവോ അനുമതിയോ ഇല്ലാതെ സിനിമ സംവിധാനം ചെയ്ത കുറ്റത്തിനാണ് തൃശൂര്‍ റൂറല്‍ പൊലീസിലെ എഎസ്‌ഐ സാന്റോ തട്ടിലിന് സസ്‌പെന്‍ഷന്‍ കിട്ടിയത്. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.
പ്രവീണ്‍ റാണയെ നായകനാക്കി 'ചോരന്‍' എന്ന സിനിമ സംവിധാനം ചെയ്തത് സാന്റോയാണ്. പ്രവീണ്‍ റാണയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന് തൃശൂര്‍ സിറ്റി പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും റാണയെ നായകനാക്കി പൊലീസുകാരന്‍ സിനിമ സംവിധാനം ചെയ്തത് ഡിപ്പാര്‍ട്ട്‌മെന്റിന് നാണക്കേടുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
'ചോരന്‍' എന്ന സിനിമ പുറത്തിറങ്ങിയോടെ മേലുദ്യോഗസ്ഥര്‍ ഇടപെട്ട് തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്തുനിന്ന് സാന്റോയെ വലപ്പാട്ടേക്കു സ്ഥലം മാറ്റി. സ്‌പെഷല്‍ ബ്രാഞ്ചിന് അന്വേഷണവും കൈമാറി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനു പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.