കോളജ് ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോളജ് ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

പത്തനംതിട്ട: കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം. പത്തനംതിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്.

വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ശര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം ആലപ്പുഴയില്‍ ഭാഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടക്കുകയാണ്. ആലപ്പുഴ ബീച്ചിലെ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടല്‍ പൂട്ടിച്ചു. പഴകിയ ഇറച്ചിയും എണ്ണയും കണ്ടെത്തി. ജില്ലയില്‍ പരിശോധന തുടരുമെന്ന് ഭഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.