കുവൈറ്റ് സിറ്റി മാർത്തോമ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ 'ക്യാമ്പേഴ്‌സ് മീറ്റ് 2023'

കുവൈറ്റ് സിറ്റി മാർത്തോമ ഇടവക മിഷന്റെ  ആഭിമുഖ്യത്തിൽ 'ക്യാമ്പേഴ്‌സ് മീറ്റ് 2023'

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ വിവിധ ക്യാമ്പുകളിൽ താമസിക്കുന്നവർക്കായി "ക്യാമ്പേഴ്സ് മീറ്റ് 2023 '' എന്ന പേരിൽ ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10ാം തിയതി വെള്ളിയാഴ്ച രാവിലെ 10 മൃതൽ വൈകിട്ട് 4 വരെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്. കുവൈറ്റിലെ പ്രമുഖ ആശുപത്രികളിലെ വിദഗ്ദരായ ഡോക്ടർമാർ നേതൃത്വം നൽകുന്ന ആരോഗ്യ പരിശോധനകൾ, വിജ്ഞാനവും വിനോദവും നൽകുന്ന കലാപരിപാടികൾ എന്നിവയാണ് ക്യാമ്പിലെ മുഖ്യ ഇനങ്ങൾ. സൗജന്യമായി നടത്തുന്ന ക്യാമ്പിലെക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കായി ജിബി തരകൻ,975678 23, ജിനു മാത്യൂസ്, ജേക്കബ് വർഗ്ഗീസ് 97625508, 99435605 ( ജനറൽ കൺവീനർമാർ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്നു് സിറ്റി മാർത്തോമ ഇടവക മിഷൻ സെക്രട്ടറി ജിബി തരകൻ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.