ചിക്കാഗോ: ജനുവരി 15 ഞായറാഴ്ച 1 മണിക്ക് ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ. സി. എസ്. പ്രസിഡന്റ് ജെയിൻ മാക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന സോഷ്യൽ ബോഡി യോഗത്തിൽ, ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ ഐക്യകൺഠേന തിരഞ്ഞെടുക്കപ്പെട്ടു.
കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ കെ. സി. എസിന്റെ വിവിധ തസ്തികകളിൽ ഇതിനു മുൻപ് പ്രവർത്തിച്ചു മികവ് തെളിയിച്ചിട്ടുള്ള വ്യക്തികൾ ആണ്.. കെ. സി. എസിന്റെ എല്ലാ സ്ഥാവര വസ്തുക്കളുടെയും ചുമതല നിർവഹിക്കുന്ന ബിൽഡിംഗ് ബോർഡിലേക്കാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്), സിബു കുളങ്ങര (സെക്രട്ടറി), ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സോഷ്യൽ ബോഡി യോഗത്തിന് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.