'ഇനിയും മടക്കിയാല്‍ അംഗീകരിക്കില്ല': കേന്ദ്രം രണ്ടുവട്ടം തിരിച്ചയച്ച പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

'ഇനിയും മടക്കിയാല്‍ അംഗീകരിക്കില്ല': കേന്ദ്രം രണ്ടുവട്ടം തിരിച്ചയച്ച പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡല്‍ഹി: കേന്ദ്രം രണ്ടുവട്ടം തിരിച്ചയച്ച പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്ത് ജഡ്ജി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി കൊളീജിയം.

അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, നവമാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിന് മാനദണ്ഡമല്ലെന്നും കൊളിജീയം വ്യക്തമാക്കി. ഇത് മടക്കിയാല്‍ അംഗീകരിക്കില്ലെന്നും മുന്നറിയിപ്പു നല്‍കി.

ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ സൗരഭ് കൃപാലിന്റേത് ഉള്‍പ്പെടെ നാല് പേരുകളാണ് അയച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗിയാണ് എന്നു പറഞ്ഞാണ് സൗരഭിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിര്‍ദ്ദേശം തള്ളിയത്. എന്നാല്‍ ഇത് നിയമനം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി.

ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകന്‍ സോമശേഖര്‍ സുന്ദരേശന്റെ പേരും വീണ്ടും ശുപാര്‍ശ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിമാരാക്കാനുള്ള രണ്ട് അഭിഭാഷകരുടെ പേരുകളും മൂന്നാം തവണയും കൊളിജീയം ആവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.