യു.എ.ഇയിലെ ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

യു.എ.ഇയിലെ ഇന്ത്യന്‍ തടവുകാരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനുള്ളില്‍ സന്തോഷ വാര്‍ത്തയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ദുബൈയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വിഷയത്തില്‍ യു.എ.ഇ നീതിന്യായ മന്ത്രിയുമായും സഹിഷ്ണുത മന്ത്രിയുമായും ചര്‍ച്ച നടത്തി. യു.എ.ഇയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. സാമ്പത്തിക കേസുകളിലും ചെറിയ കേസുകളിലും അകപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാനാണ് ലക്ഷ്യം.

മൂന്ന്- നാല് മാസത്തിനിടെ ഈ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായി. യുഎഇയുമായി സൗഹൃദം നിലനിര്‍ത്തി തന്നെ തൊഴിലാളികളുടെയും തടവുകാരുടെയും ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം അബൂദാബിയിലെത്തിയ മന്ത്രി യുഎഇ സഹിഷ്ണുത, സഹവര്‍തിത്വ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറഖ് ആല്‍ നഹ്‌യാന്‍, നീതിന്യായ വകുപ്പ് മന്ത്രി അബ്ദുല്ല അല്‍ നുഐമി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.