മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു

മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ മാധ്യമങ്ങൾക്കു നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിക്കുന്നതു സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി ജില്ലയിൽ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ സംബന്ധിച്ച മറ്റു വിഷയങ്ങളിലും സമിതി തീരുമാനമെടുക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫിസറാണ്. പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, കളക്ടറേറ്റിലെ ലോ ഓഫിസർ, മുതിർന്ന മാധ്യമ പ്രവർത്തകൻ എന്നിവർ ഉൾപ്പെട്ടതാണു സമിതി. ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ [email protected] എന്ന ഇ-മെയിലിലോ ജില്ലാ ഇൻഫർമേഷൻ ഓഫിസർ, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന് എന്ന വിലാസത്തിലോ പരാതികൾ അറിയിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.