നേരിയ ആശ്വാസം; ഡല്‍ഹിയില്‍ താപനിലയില്‍ വര്‍ധനവ്

നേരിയ ആശ്വാസം; ഡല്‍ഹിയില്‍ താപനിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആശ്വാസമായി താപനിലയില്‍ നേരിയ വര്‍ധനവ്. രാജ്യ തലസ്ഥാനത്തെ താപനില 5.6 ഡിഗ്രിയില്‍ നിന്ന് 12.2 ഡിഗ്രിയായി ഉയര്‍ന്നതായി കാലാവസ്ഥ കേന്ദ്രമായ സദര്‍ജംഗ് ഒബ്സര്‍വേറ്ററിയിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പടിഞ്ഞാറന്‍ മേഖലയിലെ പര്‍വതനിരകളിലുണ്ടായ കാറ്റിന്റെ ചലനമാണ് താപനില ഉയരാന്‍ കാരണമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഡല്‍ഹി ഉണരുന്നത് തണുത്ത പ്രഭാതത്തെ വരവേറ്റുകൊണ്ടാണ്. തലസ്ഥാനത്തെ താപനില മൈനസ് നാല് ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥ ഏജന്‍സികള്‍ അറിയിച്ചിരുന്നു. കൊടും തണുപ്പിനെ പ്രതിരോധിക്കുന്നതിനായി വിവിധ മാര്‍ഗങ്ങളും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം ഡല്‍ഹിയുടെ വടക്കന്‍ മേഖലകളില്‍ തണുപ്പിന് ശമനമില്ല. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയില്‍വേ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷത്തില്‍ നേരിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി കാലാവസ്ഥ ഗവേഷണ വിഭാഗം അറിയിച്ചിരുന്നു. ജനുവരി 20 മുതല്‍ 25 വരെ തലസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.