പി.ടി സെവനെ പിടികൂടാന്‍ ദൗത്യം തുടങ്ങി: സംഘത്തില്‍ 75 പേര്‍; മൂന്ന് കുങ്കിയാനകളും

പി.ടി സെവനെ പിടികൂടാന്‍ ദൗത്യം തുടങ്ങി: സംഘത്തില്‍ 75 പേര്‍; മൂന്ന് കുങ്കിയാനകളും

പാലക്കാട്: ധോനി പ്രദേശത്ത് ഭീതി പരത്തിയ പി.ടി സെവനെ പിടികൂടാന്‍ ദൗത്യ സംഘം ശ്രമം തുടങ്ങി. ആനയെ തിരഞ്ഞ് ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാലിന് വനത്തിലേക്ക് പുറപ്പെട്ടു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളും ആനയെ പിടികൂടുന്നതിനുള്ള ദൗത്യത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ശ്രമം.

ആര്‍ആര്‍ടി സംഘം നിലവില്‍ പിടി സെവനെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാല്‍ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി സെവനെ പിടികൂടാനായി ഉള്‍വനത്തിലേക്ക് പോകും.

മയക്കുവെടി വയ്ക്കാന്‍ ഉചിതമായ സ്ഥലം കണ്ടെത്തി നടപടി തുടങ്ങും. നേരത്തെ സംഘത്തലവന്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഓഫീസില്‍ പ്രത്യേക യോഗം ചേര്‍ന്നു.

പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സര്‍ജന്‍ എന്നിവര്‍ പങ്കെടുത്തു. ആനയെ പിടിക്കുന്നതിനുള്ള വിവിധ ടീമുകള്‍ക്കും രൂപം നല്‍കി. ആനയെ മയക്കുവെടി വച്ചാല്‍ അത് ഓടാനുള്ള സാധ്യതയുള്ളതിനാല്‍ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.