അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍

കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിന്റെ നേതൃത്വത്തില്‍ ജനുവരി 19നാണ് തിരുനാളിന് കൊടിയേറിയത്. 20ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു.
20 ന് ആരംഭിച്ച ദേശക്കഴുന്ന് 23 വരെ ഉണ്ടാകും. 24നും 25 നും പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ കൊടിയിറങ്ങും.

തിരുനാളിന്റെ പരിപാടികളി ല്‍ ഇക്കുറി മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ജനുവരി 24ന് നടക്കുന്ന അതിരമ്പുഴ വെടിക്കെട്ട് ഇത്തവണ 25 നായിരിക്കും. നഗരപ്രദക്ഷിണത്തിനു ശേഷം സമയക്രമം പാലിച്ച് രാത്രി 10 ന് മുമ്പ് വെടിക്കെട്ട് പൂര്‍ത്തിയാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ മാറ്റം.

24 ന് നഗരപ്രദക്ഷിണത്തിനു ശേഷം വെടിക്കെട്ട് നടന്നിരുന്ന സമയത്ത് ഈ വര്‍ഷം ഇന്‍സ്ട്രമെന്റ് ഫ്യൂഷന്‍ അവതരിപ്പിക്കും. 25 ന് വൈകുന്നേരത്തെ തിരുനാള്‍ പ്രദക്ഷിണം സമാപിച്ച ശേഷം രാത്രി എട്ടിന് വെടിക്കെട്ട് തുടങ്ങും.

വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ദേശക്കഴുന്ന് നടക്കുന്ന 20 മുതല്‍ 23 വരെ നാലു ദിവസവും ഗാനമേള ഉണ്ടായിരിക്കും. എട്ടാമിടം ആ ചരിക്കുന്ന ഫെബ്രുവരി ഒന്നിനും ഇത്തവണ ഗാനമേളയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26