ദുബായ്: ഇന്ത്യാക്കാരുടെ പാസ്പോർട്ട് വിസ സേവനങ്ങള്‍ക്കായി പ്രവർത്തിക്കുന്ന യുഎഇയിലെ ബിഎല്‍എസിന്‍റെ മൂന്ന് കേന്ദ്രങ്ങള്‍ ഇനി ആഴ്ചയില്‍ ഏഴ് ദിവസവും പ്രവർത്തിക്കും.ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം  അറിയിച്ചത്. ദുബായ് അൽഖലീജ് സെന്റർ, ബർദുബായ് ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അൽ ജവാറ ബിൽഡിംഗ്, ഷാർജ അബ്ദുൽ അസീസ് മാജിദ് ബിൽഡിംഗിലെ എച്ച്.എസ്.ബി.സി സെന്റർ എന്നിവയാണ് അവ.
ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമർപ്പിക്കാം. https://blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് വഴിയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്. 80046342 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം. യുഎഇ സർക്കാരിന്‍റെ പൊതു അവധി ദിനങ്ങളിലും റമദാനിലെ ഞായറാഴ്ചകളിലും തുറന്ന് പ്രവർത്തിക്കില്ലെന്നുകൂടി കോണ്‍സുലേറ്റ് അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.