റഷ്യയുടെ വാഗ്‌നർ മിലിട്ടറി ഗ്രൂപ്പിനെ അന്താരാഷ്ട്ര 'ക്രിമിനൽ സംഘടന' ആയി പ്രഖ്യാപിച്ച് അമേരിക്ക

റഷ്യയുടെ വാഗ്‌നർ മിലിട്ടറി ഗ്രൂപ്പിനെ അന്താരാഷ്ട്ര 'ക്രിമിനൽ സംഘടന' ആയി പ്രഖ്യാപിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: റഷ്യയുടെ സ്വകാര്യ സൈനിക വിഭാഗമായ വാഗ്‌നര്‍ ഗ്രൂപ്പിനെ സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തികള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘടന (transnational criminal organization) ആയി പ്രഖ്യാപിച്ചു. പുതിയ സാഹചര്യത്തില്‍ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തി.

വാഗ്‌നര്‍ ഉയര്‍ത്തുന്ന ഭൂഖണ്ഡാന്തര ഭീഷണി തിരിച്ചറിഞ്ഞതിനാലും, ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലുമാണ് പുതിയ നടപടിയെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ വ്യകത്മാക്കി.

വാഗ്‌നർ "വ്യാപകമായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്ന ഒരു ക്രിമിനൽ സംഘടനയാണ്" കിർബി പറഞ്ഞു. വാഗ്‌നറെ സഹായിക്കുന്നവരെ തിരിച്ചറിയാനും തടസ്സപ്പെടുത്താനും അവരെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനും പിന്തുടരാനും അമേരിക്ക വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


റഷ്യന്‍ പ്രഭു ഒളിഗാര്‍ച്ച് യെവ്‌ഗെനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ള വാഗ്‌നർ പുതിയ സൈനികരെ സംഘടനയിൽ ഉൾപ്പെടുത്തനും ആയുധങ്ങള്‍ സ്വരൂപിച്ച് ഉക്രെയ്നിലെ സൈനിക പ്രവര്‍ത്തനം വിപുലീകരിക്കാനുമുള്ള ശ്രമങ്ങൾ നടത്തി വരുകയാണ്. സംഘടനയ്ക്ക് വേണ്ടികൂടുതല്‍ പണം കണ്ടെത്താന്‍ വാഗ്‌നർ ഗ്രൂപ്പിന്റെ സ്ഥാപകന്‍  പ്രിഗോസിന്‍ ശ്രമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അമേരിക്കയുടെ നടപടി.

ഉക്രെയ്നിനെതിരായ യുദ്ധത്തില്‍ സ്വന്തം സൈനികര്‍ക്ക് കനത്ത തിരിച്ചടിയേറ്റ സാഹചര്യത്തില്‍ വാഗ്‌നർ സൈനിക ഗ്രൂപ്പിനെ കൂടുതല്‍ ആശ്രയിക്കാനാണ് റഷ്യയുടെ ശ്രമം. എന്നാല്‍ വാഗ്‌നറും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള പിരിമുറുക്കം വര്‍ധിക്കുന്നതിന്റെ സൂചനകളും അമേരിക്ക തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കിര്‍ബി പറഞ്ഞു.

വാഗ്‌നറും പ്രിഗോജിനും വര്‍ഷങ്ങളായി അമേരിക്കയുടെ ഉപരോധത്തിന് കീഴിലാണ്. 10,000 കരാര്‍ സുരക്ഷാ ഭടന്മാരും 40,000 കുറ്റവാളികളും ഉള്‍പ്പെടെ ഏകദേശം 50,000 ഉദ്യോഗസ്ഥരെ ഉക്രെയ്നിലേക്ക് വിന്യസിച്ചിരിക്കുന്ന വാഗ്‌നർ ഭാവിയിൽ റഷ്യന്‍ സൈന്യത്തിനും റഷ്യന്‍ സര്‍ക്കാരിനും ഭീഷണിയായ ശക്തികേന്ദ്രമായി മാറുന്നുമെന്ന് അമേരിക്ക ഉറച്ചു വിശ്വസിക്കുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു.


അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം കൂലിപ്പടയാളി പ്രവർത്തനങ്ങളെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും ബിസിനസ്സുകളും ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ വിശാലമായ ആഗോള ശൃംഖലയിലെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.

2014 ൽ സ്ഥാപിതമായ വാഗ്‌നർ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ പങ്കെടുത്തിരുന്നു.

വാഗ്‌നർ ഗ്രൂപ്പിന് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കുന്നത് ഉത്തര കൊറിയയാണെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്. റഷ്യന്‍ റെയില്‍കാറുകള്‍ ഉത്തര കൊറിയയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന്റെ പുതിയ ചിത്രങ്ങളും കിര്‍ബി വെളിപ്പെടുത്തി.


ജോണ്‍ കിര്‍ബി റഷ്യയുടെ ഉത്തരകൊറിയൻ ബന്ധത്തെക്കുറിച്ചുള്ള ചിത്രങ്ങൾ കാണിക്കുന്നു

നവംബർ 18,19 തിയതികളിലായി എടുത്ത ഫോട്ടോഗ്രാഫുകൾ റഷ്യൻ റെയിൽ കാറുകൾ ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുന്നതും കാലാൾപ്പട റോക്കറ്റുകളും മിസൈലുകളും ഒരു ലോഡ് എടുത്ത് റഷ്യയിലേക്ക് മടങ്ങുന്നതും കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ആയുധ കൈമാറ്റം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. വാഗ്‌നറുടെ ഉത്തരകൊറിയൻ ബന്ധത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ യുഎൻ സുരക്ഷാ കൗൺസിലിന്റെ ഉത്തരകൊറിയയുടെ ഉപരോധം സംബന്ധിച്ച യൂണിറ്റിന് മുമ്പാകെ അമേരിക്ക സമർപ്പിച്ചിട്ടുണ്ടെന്നും കിർബി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.