അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ചു. പൊതു ശത്രുവായ ബി.ജെ.പിയെ ഭരണത്തില്‍ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച റാലിയില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. ഭരണഘടനയെ സംരക്ഷിക്കുക, ത്രിപുരയില്‍ ജനാധിപത്യം പുനസ്ഥാപിക്കുക' എന്നീ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു റാലി സംഘടിപ്പിച്ചത്. 60 അംഗ ത്രിപുര നിയമസഭയിലേക്ക് ഫെബ്രുവരി 16നാണ് തിരഞ്ഞെടുപ്പ് നടക്കുക.
മുന്‍ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമിര്‍ രഞ്ജന്‍ ബര്‍മന്‍, സിപിഎം സംസ്ഥാന സെക്രട്ടറി ജതേന്ദ്ര ചൗധരി തുടങ്ങിയ ഇരുപാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ അണി നിരന്ന റാലിയില്‍ പാര്‍ട്ടി പതാകകള്‍ ഉപയോഗിച്ചിരുന്നില്ല.
ഭരണഘടന സംരക്ഷിക്കാനും ത്രിപുരയില്‍ ജനാധിപത്യം പുനസ്ഥാപിക്കാനും ആഗ്രഹിക്കുന്ന ജനങ്ങളാണ് റാലിയില്‍ പങ്കെടുക്കുന്നതെന്നും അവര്‍ ദേശീയ പതാകയാവും ഏന്തുകയെന്നും ഇരുപാര്‍ട്ടിയിലേയും മുതിര്‍ന്ന നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ത്രിപുരയില്‍ സി.പി.എമ്മും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ ഒന്നിക്കാന്‍ തീരുമാനിച്ചെങ്കിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. ഇതിനായി മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ വ്യാഴാഴ്ച ആദ്യ യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇരു പാര്‍ട്ടികളുടെയും ഭാരവാഹികള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.