ബിരിയാണി കഴിച്ചിട്ട് ഡാന്‍സ് കളിക്കാന്‍ കഴിയുമോ; പ്രായോഗികം സസ്യാഹാരം: കലോത്സവ ഭക്ഷണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സ്പീക്കര്‍

ബിരിയാണി കഴിച്ചിട്ട് ഡാന്‍സ് കളിക്കാന്‍ കഴിയുമോ; പ്രായോഗികം സസ്യാഹാരം: കലോത്സവ ഭക്ഷണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സ്പീക്കര്‍

തിരുവനന്തപുരം: കലോത്സവ ഭക്ഷണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോയെന്ന് ചോദിച്ച അദ്ദേഹം കലോത്സവത്തിന് സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികമെന്ന് നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ വ്യക്തിപരമായ അഭിപ്രായമാണത്. ആളുകള്‍ കൂട്ടമായി എത്തുന്നിടത്ത് വെജിറ്റേറിയനാണ് ഗുണം. കുട്ടികളുടെ ശ്രദ്ധ പൂര്‍ണ്ണമായും അവര്‍ പങ്കെടുക്കുന്ന പരിപാടികളിലായിരിക്കണം. ഏതെങ്കിലും സമയത്തായിരിക്കും അവര്‍ ഭക്ഷണം കഴിക്കുക. അതിനാല്‍ കുറച്ചുകൂടി അഭികാമ്യം വെജിറ്റെറിയനാണ്. 

ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ചേരിതിരിവിലേക്കൊന്നും പോയിട്ടില്ല. ജനാധിപത്യ രാജ്യമാണിത്. ഒരാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് നമുക്ക് പറയാന്‍ പറ്റുമോ? ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ വിവാദം ഏറ്റുപിടിച്ചു എന്ന അഭിപ്രായം തനിക്കില്ല. 

ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട അധ്യായം അവസാനിച്ചു. ഇത് നമ്മള്‍ വീണ്ടും തുറക്കേണ്ടകാര്യമില്ല. കേരളത്തിന്റെ പൊതുസ്ഥിതിയെന്നത് എല്ലാകാര്യത്തിലും വിവാദം ഉണ്ടാക്കുക എന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.