അണ്ടർ 19 വനിതാ ലോകകപ്പിൻ്റെ സൂപ്പർ സിക്സ് ഘട്ടത്തിൽ ഇന്ത്യക്ക് ആദ്യ ജയം. ഗ്രൂപ്പ് ഒന്നിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 59 റൺസിന് ഒതുക്കിയ ഇന്ത്യ 7.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു.
നാല് വിക്കറ്റ് വീഴ്ത്തിയ പർശ്വി ചോപ്രയും 15 പന്തിൽ 28 റൺസ് നേടി പുറത്താവാതെ നിന്ന സൗമ്യ തിവാരിയുമാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ.
ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ വിശ്‌മി ഗുണരത്നെ (25), ഉമയ രത്നായകെ (13) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പർശ്വി ചോപ്ര നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വർമ (15), റിച്ച ഘോഷ് (4), ശ്വേത സെഹ്‌രാവത് (13) എന്നിവരെ നഷ്ടമായെങ്കിലും ആക്രമിച്ചുകളിച്ച സൗമ്യ തിവാരി ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.