മെട്രോ ട്രെയിൻ യാത്രക്കാർക്ക് ഇനി ഒപ്പം സൈക്കിളും കൂട്ടാം

മെട്രോ ട്രെയിൻ യാത്രക്കാർക്ക് ഇനി ഒപ്പം സൈക്കിളും കൂട്ടാം

കൊച്ചി: എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ. ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൈക്കിള്‍ പ്രവേശനം അനുവദിക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഒരു ട്രെയിനില്‍ നാലു സൈക്കിളുകള്‍ മാത്രമാണ് അനുവദിക്കുക. പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. പരീക്ഷണാര്‍ഥം ആദ്യ ഘട്ടത്തില്‍ ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്റ്റേഷനുകളിലായിരിക്കും ഈ സൗകര്യം. പ്രതിദിനം ശരാശരി 15,000 യാത്രക്കാരാണ് നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്.സൈക്കിളുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് എല്ലാ സ്‌റ്റേഷനിലും അനുമതി നല്‍കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്. സൈക്കിളുകളുടെ പ്രവേശനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശവും കെ.എം.ആര്‍.എല്‍ പുറത്തിറക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.