ബംഗളൂരു: വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. മെയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലാണ് സംഭവം.
മുന്‍മന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് ഒരോ വോട്ടിനും 6,000 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. ബെലഗാവിയിലെ സുലെബാവി ഗ്രാമത്തില്‍ നടത്തിയ റാലിക്കിടെയായിരുന്നു ജാര്‍ക്കിഹോളി പണം വാഗ്ദാനം ചെയ്തത്.
ബെലഗാവി റൂറലിലെ കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ജാര്‍ക്കിഹോളിയുടെ വിവാദ പരാമര്‍ശം. ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവര്‍ 1000 രൂപ വിലയുള്ള കുക്കര്‍, മിക്സി എന്നിവയാണ് നല്‍കിയിട്ടുള്ളത്.
ഇനിയും ഉപഹാരങ്ങള്‍ അവര്‍ നല്‍കുമായിരിക്കും. അവയെല്ലാം കൂടി ഏകദേശം 3000 രൂപ വിലവരും. 6,000 രൂപയെങ്കിലും തന്നില്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ട എന്ന് ഞങ്ങള്‍ നിങ്ങളോട് പറയുകയാണ്-ഹൊബ്ബാല്‍ക്കര്‍ പറഞ്ഞു.
ജാര്‍ക്കിഹോളിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മുന്‍മന്ത്രിയുടെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ അഴിമതിയുടെ ആഴമാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞ ഖാര്‍ഗെ തിരഞ്ഞെടുപ്പ് കമ്മീഷനോ ഇ.ഡിയോ ആദായനികുതി വകുപ്പോ എന്തുകൊണ്ട് നടപടിയെടുക്കാത്തതെന്നും ചോദിച്ചു. അതേസമയം ജാര്‍ക്കിഹോളിയുടെ പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതൃത്വം തള്ളി.
അത്തരം കാര്യങ്ങള്‍ക്ക് തങ്ങളുടെ പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ജലസേചനമന്ത്രി ഗോവിന്ദ് കര്‍ജോല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.