മൂവാറ്റുപുഴയില്‍ വെള്ളം നിറഞ്ഞ് നിന്ന കനാല്‍ ഇടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

മൂവാറ്റുപുഴയില്‍ വെള്ളം നിറഞ്ഞ് നിന്ന കനാല്‍ ഇടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

മൂവാറ്റുപുറ: നിറയെ വെള്ളമുണ്ടായിരുന്ന കനാല്‍ ഇടിഞ്ഞ് വീണു. മൂവാറ്റുപുഴ പണ്ടപ്പിള്ളിയിലാണ് അപകടം ഉണ്ടായത്. 15 അടി താഴ്ച്ചയിലേക്കാണ് കനാല്‍ ഇടിഞ്ഞ് വീണത്.

ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാല്‍ ഇടിഞ്ഞ് റോഡില്‍ വീണത്. കാര്‍ കടന്നുപോയതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. സമീപത്തെ വീട്ടുമുറ്റത്തേക്ക് കനാല്‍ പൊട്ടിയ വെള്ളം ഇരച്ചെത്തുകയായിരുന്നു.

മൂവാറ്റുപുഴ ഇറിഗേഷന്‍ വാലി പ്രൊജക്ടിന്റെ ഭാഗമായുള്ള കനാലാണ് തകര്‍ന്നത്. കനാല്‍ തകര്‍ന്നതിന് പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത അടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

കനാല്‍ തകര്‍ന്ന് റോഡിലേക്കിരമ്പി വന്ന വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. വാഹന ഗതാഗതവും തടസപ്പെട്ടു. മണിക്കൂറുകളോളം ശ്രമിച്ച ശേഷം ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെയും ഈ കനാല്‍ തകര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.