പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമ ഹര്‍ത്താല്‍; 238 പേരുടെ സ്വത്ത് കണ്ട് കെട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമ ഹര്‍ത്താല്‍; 238 പേരുടെ സ്വത്ത് കണ്ട് കെട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 126 ഇടങ്ങളിലാണ് ജപ്തി നടപടികള്‍ ഉണ്ടായത്. ജപ്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് നല്‍കിയതായി എസ്ഡിപിഐ ആരോപിച്ചു. ഹര്‍ത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് നല്‍കിയതായി പറയുന്നു.

ഹര്‍ത്താല്‍ സമയത്ത് വിദേശത്തായിരുന്നവര്‍ക്കും ഗള്‍ഫില്‍ സ്ഥിര താമസമാക്കിയവര്‍ക്കും നോട്ടീസ് ലഭിച്ചതായും എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആരോപണമുന്നയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.