മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ; രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ; രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്ന് എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എംഎൽഎ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘‘എംഎൽഎമാർക്ക് മണ്ഡലത്തിൽ നിൽക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികൾക്കു കാലതാമസം നേരിടുന്നു. വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല’’– ഗണേഷ്‌ കുറ്റപ്പെടുത്തി. 

അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച സിപിഎം എംഎൽഎമാരെയും ഗണേഷ് കണക്കിന് വിമർശിച്ചു. തന്റെ അഭിപ്രായം എവിടെയും പറയുമെന്ന് ഗണേഷ് തിരിച്ചടിച്ചു. ഗണേഷിനെ പിന്തുണച്ച് സിപിഐ എംഎൽഎമാരും പി.വി. ശ്രീനിജൻ എംഎൽഎയും രംഗത്തുവന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.