സൂരരൈ പോട്രുവിലെ ബൊമ്മിയുടെ ബണ്‍വേള്‍ഡ് ബേക്കറിക്ക് 25 വയസ്സ്

സൂരരൈ പോട്രുവിലെ ബൊമ്മിയുടെ ബണ്‍വേള്‍ഡ് ബേക്കറിക്ക് 25 വയസ്സ്

ചില സിനിമകളിലെ ഓരോ രംഗങ്ങളും ആഴത്തില്‍ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടാറുണ്ട്. ചിലപ്പോള്‍ സിനിമയിലെ ചില വസ്തുക്കള്‍, സ്ഥാപനങ്ങള്‍ എന്നിവയും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുന്നു. ഇത്തരത്തില്‍ ഒന്നാണ് ബണ്‍ വേള്‍ഡ് ബേക്കറിയും. സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ സൂരരൈ പോട്രു കണ്ട ആരുംതന്നെ മറക്കാനിടയില്ല ബൊമ്മിയുടെ ബണ്‍വേള്‍ഡ് ബേക്കറി.

മലയാളികളുടെ പ്രിയതാരമായ അപര്‍ണ ബാലമുരളിയാണ് ബൊമ്മി എന്ന കഥാപാത്രമായെത്തി അതിശയിപ്പിച്ചത്. ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച നെടുമാരന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യാ കഥാപാത്രമാണ് ബോമ്മി. ബൊമ്മിക്കൊപ്പം തന്നെ ബൊമ്മിയുടെ ബണ്‍ വേള്‍ഡ് ബേക്കറിയും ശ്രദ്ധ നേടി. അതേസമയം എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജി ആര്‍ ഗോപിനാഥായി സൂര്യ എത്തിയപ്പോള്‍ അദ്ദേഹത്തിന്‍രെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഭാര്യ ഭാര്‍ഗവിയായി അപര്‍മ ബാലമുരളി എത്തി. സത്യത്തില്‍ ബാര്‍ഗവിയുടേതാണ് ബണ്‍ വേള്‍ഡ് എന്ന യഥാര്‍ത്ഥ ബേക്കറി. ഇപ്പോഴിതാ 25 വയസ്സു പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഭാര്‍ഗവിയുടെ ബണ്‍ വേള്‍ഡ് ബേക്കറി. ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥ് ഈ വിശേഷം സമൂഹമാധ്യമങ്ങളിലൂടേയും പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ക്കിടയും താങ്ങും തണലുമായി അപ്പം ചേര്‍ന്നു നിന്ന ഭാര്യയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ക്യാപ്റ്റന്റെ പോസ്റ്റ്.

സുധ കൊങ്കരയാണ് സൂരരൈ പോട്രു എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇരുതി സുട്രി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുധി കൊങ്കര. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.