കാസര്‍കോട്: അജാനൂരില്‍ മത്സ്യത്തൊഴിലാളികളുടെ തോണി മറിഞ്ഞ് കാണാതായ 10 പേരെയും രക്ഷപെടുത്തി. അജാനൂര്‍ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ശിവം എന്ന തോണിയാണ് അപകടത്തില്‍പെട്ടത്.
മത്സ്യത്തൊഴിലാളികളായ പത്ത് പേര്‍ കടലില്‍ വീണെങ്കിലും എല്ലാവരെയും രക്ഷപെടുത്തി. ബിബീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് തോണി.
ഇന്ന് പുലര്‍ച്ചെയാണ് മത്സ്യബന്ധനത്തിനായി സംഘം പുറപ്പെട്ടത്. രാവിലെ പതിനൊന്നിന് കരയില്‍ നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ശ്രീകുറുംബ, വലക്കാര്‍ എന്നീ തോണികളിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനെത്തിയത്.
കടലില്‍ വീണ എല്ലാവരെയും ഇവര്‍ രക്ഷപ്പെടുത്തി. കരയില്‍ എത്തിച്ചവരില്‍ ഏഴു മത്സ്യതൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.