അലസതയ്ക്ക് പ്രോത്സാഹനമാകും; ഭര്‍ത്താവിന് ആരോഗ്യമുണ്ടെങ്കില്‍ ഭാര്യയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

അലസതയ്ക്ക് പ്രോത്സാഹനമാകും; ഭര്‍ത്താവിന് ആരോഗ്യമുണ്ടെങ്കില്‍ ഭാര്യയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂര്: ഭര്‍ത്താവ് ആരോഗ്യവാനാണെങ്കില്‍ ഭാര്യയില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
ഭാര്യയോട് ജീവനാശം നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ഭര്‍ത്താവിന്റെ അലസതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനു സമാനമാണെന്നും ജസ്റ്റിസ് എം. നാഗ പ്രസന്ന വിധിച്ചു.

ഹിന്ദു വിവാഹ നിയമത്തിലെ 24 -ാം വകുപ്പ് പ്രകാരം ജീവനാംശം അനുവദിക്കാനുള്ള നിയമം ലിംഗ നീതി വ്യക്തമാക്കുന്നതാണ്. എങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭര്‍ത്താവിന് അത് അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ മോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതി ചിലവും അനുവദിച്ചു കൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

ബെംഗളൂരു റൂറല്‍ ജില്ലയിലെ സലുഹുനാസെ ഗ്രാമവാസിയാണ് ഹര്‍ജിക്കാരന്‍. ഭാര്യയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുള്ള തന്റെ അപേക്ഷ നിരസിച്ച 2022 ഒക്ടോബര്‍ 31 ലെ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കോവിഡ് കാലത്ത് തന്റെ ജോലി നഷ്ടമായെന്നും രണ്ടു വര്‍ഷമായി ജോലി ഇല്ലാത്തയാളാണെന്നും ചൂണ്ടിക്കാട്ടി ഭാര്യയില്‍ നിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്നാണ് ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.