വൈറസിന്റെ ജനിതക മാറ്റം രോഗ ബാധക്ക് കാരണമാകാം; കോവിഡ് നാലാം ഡോസ് ആവശ്യമില്ല: ഡോ. രാമന്‍ ഗംഗഖേത്കര്‍

വൈറസിന്റെ ജനിതക മാറ്റം രോഗ ബാധക്ക് കാരണമാകാം; കോവിഡ് നാലാം ഡോസ് ആവശ്യമില്ല: ഡോ. രാമന്‍ ഗംഗഖേത്കര്‍

ന്യൂഡല്‍ഹി: കോവിഡ് നാലാം ഡോസ് ആവശ്യമില്ലെന്ന് ഐസിഎംആര്‍ പകര്‍ച്ചവ്യാധി സാംക്രമിക രോഗ വിഭാഗം മേധാവി ഡോ. രാമന്‍ ഗംഗഖേത്കര്‍. പൂനെ ഇന്റര്‍നാഷണല്‍ സെന്റര്‍ സംഘടിപ്പിച്ച 'ബ്രേവിങ് എ വൈറല്‍ സ്റ്റോം: ഇന്ത്യയുടെ കോവിഡ്-19 വാക്‌സിന്‍ സ്റ്റോറി' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസിനെക്കുറിച്ചും അതിന്റെ വകഭേദങ്ങളെക്കുറിച്ചും നിലവിലുള്ള തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍ കോവിഡ് വാക്സിന്റെ നാലാമത്തെ ഡോസിന്റെ ആവശ്യകതയില്ലെന്ന് അദ്ദേഹം പറയുന്നു.

ഏത് വാക്സിനായാലും അതിനൊക്കെ മുകളില്‍ വൈറസിന് ജനിതക വ്യതിയാനം ഉണ്ടാകുകയും അത് രോഗബാധക്ക് കാരണമാകുകയും ചെയ്യും. ഒരാള്‍ കോവിഡ് വാക്സിന്‍ മൂന്ന് ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാളുടെ ടി-സെല്‍ രോഗപ്രതിരോധ പ്രതികരണം മൂന്ന് തവണ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ്.

അതിനാല്‍ ഓരോരുത്തരും ടി സെല്‍ രോഗപ്രതിരോധ ശേഷിയില്‍ വിശ്വസിക്കാന്‍ ശ്രമിക്കണം. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും മാസ്‌ക് ധരിക്കുന്നത് പോലുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും എല്ലാവരും വാക്‌സിന്റെ ഒരു മുന്‍കരുതല്‍ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.