മുംബൈ: വിമാന യാത്രയ്ക്കിടയില്‍ സ്വന്തമായി കരുതിയിരിക്കുന്ന മദ്യം കുടിക്കുന്നത് വിലക്കി എയര്‍ ഇന്ത്യ. മദ്യപിച്ച് യാത്രക്കാരിയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചത് ഉള്‍പ്പെടെയുള്ള വിവാദ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടി. കൂടാതെ വിമാനത്തില്‍ മദ്യം വിളമ്പുന്നതും നിയന്ത്രിക്കും.
ജനുവരി 19 ന് നിലവില്‍ വന്ന നയപ്രകാരം ക്യാബിന്‍ ക്രൂ നല്‍കുന്നതിന് പുറമേയുള്ള മദ്യം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം ഉണ്ടായിരിക്കില്ല. കൈയില്‍ കരുതിയ മദ്യം കുടിക്കുന്നവരെ കണ്ടെത്താന്‍ ക്യാബിന്‍ ക്രൂവിന് പ്രത്യേക നിര്‍ദേശവും നല്‍കി. വിമാനത്തില്‍ വിളമ്പുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കുകയും വേണ്ടി വന്നാല്‍ മദ്യം വിളമ്പാന്‍ വിസമ്മതിക്കുകയും ചെയ്യുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു.
കൂടാതെ മദ്യപിച്ച യാത്രക്കാരനെ മദ്യപാനി എന്ന് അഭിസംബോധന ചെയ്യരുതെന്നും മദ്യപിച്ച യാത്രക്കാരന്‍ ശബ്ദമുയര്‍ത്തിയാല്‍ ജീവനക്കാരന്‍ വിനയത്തോടെ സംസാരിച്ച് നയത്തില്‍ വിഷയം കൈകാര്യം ചെയ്യണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഒരാളുടെ മദ്യപാനം മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും തടസവും സൃഷ്ടിക്കുമെന്ന് തേന്നിയാല്‍ മദ്യപിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമന്നും അടിയന്തര സാഹചര്യം വന്നാല്‍ അങ്ങനെയുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കാമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.