'ഭരണഘടനയെ അംഗീകരിക്കേണ്ടത് പൗരന്റെ കടമ; രാഷ്ട്ര നിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം നല്‍കണം': റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി

'ഭരണഘടനയെ അംഗീകരിക്കേണ്ടത് പൗരന്റെ കടമ; രാഷ്ട്ര നിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം നല്‍കണം': റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. എഴുപത്തിനാലാം റിപ്പബ്ലിക് ദിന ആഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണ്. രാജ്യം വികസന യാത്രയിലാണെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ കേന്ദ്ര സര്‍ക്കാരിനെയും അവര്‍ പ്രശംസിച്ചു. രാഷ്ട്ര നിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടം നല്‍കണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിക്കാന്‍ തയാറായി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി 20 അധ്യക്ഷത പദവിയെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതല്‍ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയര്‍ത്താന്‍ സാധിക്കും.

ലോകത്തിലെ ഇനസംഖ്യയുടെ മുന്നില്‍ രണ്ടും ജിഡിപിയുടെ 85 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമാണ് ജി 20 യില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതെന്നും രാഷ്ട്രപതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.