ഒറ്റപ്പെടല്‍, അനാഥത്വം... ഈ വാക്കുകളൊക്കെ നന്നായി അറിയുന്നത് അത് അനുഭവിച്ചവര്‍ക്ക് മാത്രമാണ്. ഒമാനിലെ മസ്‌കറ്റ് സ്വദേശിനിയായ മറിയം അല്‍ ബാലുഷി എന്ന അമ്പത്തിയൊന്നു കാരിക്ക് ഈ വേദന നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ക്ക് കൂട്ടായി ഇന്ന് അഞ്ഞൂറോളം വളര്‍ത്തു മൃഗങ്ങളുള്ളതും.
പെറ്റ്‌സുകളാല്‍ നിറഞ്ഞിരിക്കുകയാണ് മറിയത്തിന്റെ വീട്. ഇത് എന്താണ് ഇങ്ങനെ എന്ന് ആരും ചോദിച്ചു പോകും. എന്നാല്‍ അതിനുള്ള ഉത്തരം മറിയത്തിന്റെ ജീവിതം തന്നെയാണ്. ചെറുപ്പത്തിലെ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മറിയ അനാഥത്വത്തിന്റെ വേദന നന്നായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ വേദനകളില്‍ എപ്പോഴും മറിയ അവര്‍ക്കൊപ്പം നിന്നു. മനുഷ്യരുടെ വേദനകളില്‍ മാത്രമല്ല ഒറ്റപ്പെട്ടു പോയ പൂച്ചകലുടേയും നായ്ക്കളുടേയും ഒക്കെ വേദനകളില്‍.
മറിയയുടെ വീട്ടില്‍ 480 പൂച്ചകളുണ്ട്. 12 പട്ടികളും ഉണ്ട്. ഇവയില്‍ പതിനേഴ് എണ്ണത്തിന് കാഴ്ച ശക്തിയില്ല. പലപ്പോഴായി മറിയത്തിന് ലഭിച്ചതാണ് ഈ മൃഗങ്ങളെയെല്ലാം. മകന് ലഭിച്ച ഒരു പൂച്ചയില്‍ നിന്നുമായിരുന്നു തുടക്കം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായ്ക്കളേയും പൂച്ചകളേയുമെല്ലാം മറിയം കൂടെക്കൂട്ടിയിരിക്കുകയാണ്.
കൃത്യമായ പരിപാലനവും മറിയം ഈ മൃഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കൃത്യമായ ഭക്ഷണം ആരോഗ്യ പരിചരണം എന്നിവയെല്ലാം നല്‍കി വരുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളെ വൃത്തിയാക്കുക, അവയ്ക്ക് ഭക്ഷണം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിറഞ്ഞതാണ് തന്റെ ജീവിതം പോലുമെന്നാണ് മറിയം പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.