പാലക്കാട്: കൊമ്പന്‍ ധോണി (പി.ടി 7)യുടെ ശരീരത്തില്‍ നിന്ന് പതിനഞ്ച് പെല്ലറ്റുകള്‍ കണ്ടെത്തി. വനംവകുപ്പ് ആനയെ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. നാടന്‍ തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്.
ആരാണ് ആനയെ വെടിവച്ചതെന്ന് വ്യക്തമല്ല. ഒരു സ്വകാര്യ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. പെല്ലറ്റുകള്‍ ശരീരത്തില്‍ തറച്ചിരിക്കുന്നതാകാം ആന ഇത്രയും അക്രമാസക്തമാകാനുള്ള പ്രധാന കാരണമെന്നാണ് സൂചന.
വര്‍ഷങ്ങളായി പാലക്കാട്ടെ കര്‍ഷകരുടെ വിളകള്‍ നശിപ്പിച്ച, മനുഷ്യ ജീവന്‍ കവര്‍ന്ന പി.ടി 7നെന്ന ധോണിയെ ഈ മാസം ഇരുപത്തിരണ്ടിനാണ് വനം വകുപ്പ് കൂട്ടിലടച്ചത്. രണ്ട് തവണ മയക്കുവെടിവച്ചും ഒരു ബൂസ്റ്റര്‍ ഡോസും നല്‍കിയാണ് ധോണിയെ തളച്ചത്.
ആദ്യം മയക്കുവെടിവച്ചു. മയക്കത്തിലായ കൊമ്പന്റെ കാലുകളില്‍ വടം കെട്ടി. മയക്കം തെളിഞ്ഞതോടെ രണ്ടാമതും മയക്കുവെടിവച്ചു. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടി. പിറകിലെ കാലിലാണ് രണ്ടാമത് വെടിയുതിര്‍ത്തത്. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റാനുള്ള ആദ്യശ്രമം ഫലം കണ്ടില്ല, രണ്ടാമത് വിജയിച്ചു. തുടര്‍ന്ന് ബൂസ്റ്റര്‍ ഡോസും നല്‍കി ലോറിയില്‍ കയറ്റുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.