റോഡപകടം: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നഷ്ടമായത് 3829 ജീവനുകള്‍

റോഡപകടം: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നഷ്ടമായത് 3829 ജീവനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ നഷ്ടമായത് 3829 ജീവനുകള്‍. 45,091 പേര്‍ക്ക് റോഡപകടങ്ങളില്‍ പരിക്ക് പറ്റിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അപകട നിരക്ക് കൂടിയിട്ടുണ്ട്. എന്നാല്‍ മരണ നിരക്കില്‍ കുറവുണ്ടായത് നേരിയ ആശ്വാസം നല്‍കുന്നു.

അപകടത്തില്‍ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളില്‍ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാന്‍ കാരണം. 2016 മുതല്‍ 19 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ.

2020 മുതല്‍ 4,000 ത്തില്‍ താഴെയാണ് മരണനിരക്ക്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളില്‍പ്പെടുന്നത്. 18 വയസ് തികയാത്ത കുട്ടി ഡ്രൈവര്‍മാരില്‍ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്.

ഹെല്‍മറ്റ് ധരിക്കാത്തവരും, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതലായും മരണത്തിന് കീഴടങ്ങുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കിയതാണ് വലിയ അളവില്‍ അപകടനിരക്ക് കുറയാന്‍ കാരണം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൊബൈലില്‍ സംസാരിക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളും മദ്യം കഴിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാവുന്ന അപകടങ്ങളും കുറഞ്ഞുവരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.