BIBLIA ‘23 - മാർത്തോമാ എവർ റോളിങ്ങ് ട്രോഫി മൂന്നാം തവണയും സോർഡ്സ് കുർബാന സെൻ്ററിന്

BIBLIA ‘23 - മാർത്തോമാ എവർ റോളിങ്ങ് ട്രോഫി മൂന്നാം തവണയും സോർഡ്സ്  കുർബാന സെൻ്ററിന്

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസിൻ്റെ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ 23 ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ വച്ച് നടന്നു. പതിനൊന്ന് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ സോർഡ്സ് കുർബാന സെൻ്റർ പ്രഥമ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ടീം സോർഡ്സ് ചാമ്പ്യന്മാരാകുന്നത്.


ലൂക്കൻ കുർബാന സെൻ്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെൻ്റ് പോൾ എവർ റോളിങ്ങ് ട്രോഫിയും 350 യൂറോ കാഷ് അവാർഡും നേടിയെടുത്തു.


മൂന്നാം സ്ഥാനക്കാർക്കുള്ള സെൻ്റ് പാട്രിക് എവർ റോളിങ്ങ് ട്രോഫിയും 250 യൂറോയുടെ കാഷ് അവാർഡും താലാ കുർബാന സെൻ്റർ കരസ്ഥമാക്കി. ഒപ്പത്തിനൊപ്പം മത്സരിച്ച നാവൻ ടീം നാലാം സ്ഥാനം നേടി. സ്പൈസ് ബസാർ ഏഷ്യൻ സൂപ്പർ മാർക്കറ്റാണ് ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തത്.

ഒന്നാം സ്ഥനം നേടിയ സോർഡ്സ് കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ - അഗസ്റ്റസ് ബനഡിറ്റ്, കെവിൻ ഡയസ്, ജോഹൻ ജോബി, ജെസ്ന ജോബി, സ്മിത ഷിൻ്റോ.

രണ്ടാം സ്ഥനം നേടിയ ലൂക്കൻ കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ - ഇവ എൽസ സുമോദ്, ജെറാൾഡ് മാർട്ടിൻ മേനാച്ചേരി, അന്ന ജോബിൻ, ലിയോ ജോർജ്ജ് ബിജു, നിസി മാർട്ടിൻ ( ബേബൻ ആന്റണി സാറിന്റെ പുത്രിയാണ്).