വാഹനമോടിക്കാന്‍ ലൈസന്‍സ് വേണ്ട, സഞ്ചരിക്കാന്‍ പാസ്‌പോര്‍ട്ടും; അറിയാം ബ്രിട്ടനിലെ രാജ്ഞിക്ക് മാത്രമുള്ള സവിശേഷ അധികാരങ്ങള്‍

വാഹനമോടിക്കാന്‍ ലൈസന്‍സ് വേണ്ട, സഞ്ചരിക്കാന്‍ പാസ്‌പോര്‍ട്ടും; അറിയാം ബ്രിട്ടനിലെ രാജ്ഞിക്ക് മാത്രമുള്ള സവിശേഷ അധികാരങ്ങള്‍

 എലിസബത്ത് രാജ്ഞിയെക്കുറിച്ചുള്ള പല വിശേഷങ്ങളും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അവരുടെ വസ്ത്രങ്ങളും ഇഷ്ടരുചികളുമെല്ലാം പലപ്പോഴും വാര്‍ത്തകളിലും ഇടം നേടുന്നു. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരിക്കുന്ന രാജ്ഞിയാണ് എലിസബത്ത് II. ലോകത്ത് ബ്രിട്ടനിലെ  രാജ്ഞിക്ക് മാത്രം അനുവദിച്ചു കൊടുക്കപ്പെട്ടിട്ടുള്ള ചില വിശേഷ അധികാരങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില അധികാരങ്ങളെ പരിചയപ്പെടാം.

1- സ്വന്തമായി വാഹനം ഓടിക്കാന്‍ രാജ്ഞിക്ക് ലൈസന്‍സ് വേണ്ട. വാഹനത്തിനാകട്ടെ നമ്പര്‍ പ്ലേറ്റും ആവശ്യമില്ല. ഒരുപക്ഷെ ഈ ഒരധികാരം ലോകത്തില്‍ രാജ്ഞിക്ക് മാത്രമായിരിക്കും അവകാശപ്പെട്ടത്.

2- മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്ഡ പാസ്‌പോര്‍ട്ട് ആവശ്യമില്ല രാജ്ഞിക്ക്. കാരണം എല്ലാ യു കെ പാസ്‌പോര്‍ട്ടുകളും രാജ്ഞിയുടെ പേരിലാണ് പുറത്തിറക്കുന്നത്. അതേസമയം രാജ്ഞിക്ക് പാസ്‌പോര്‍ട്ട് ആവശ്യമില്ലെങ്കിലും രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ സഞ്ചരിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.

3-സ്വന്തമായി ഒരു എടിഎം മെഷീന്‍ തന്നെയുണ്ട് രാജ്ഞിക്ക്. അതും ബ്രിട്ടനിലെ ഏറ്റവും മികച്ച ബാങ്കുകളിലൊന്നായ കോട്‌സിന്റേതാണ് ഈ മെഷീന്‍. രാജ്ഞിക്ക് ഒപ്പം തന്നെ രാജകുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. കൊട്ടാരത്തിനകത്തുതന്നെയാണ് ഈ എടിഎം മെഷീനുള്ളത് എന്നതും കൗതുകകരമാണ്.

4- യുകെയിലെ മതത്തിന്റെ സര്‍വാധികാരവും രാജ്ഞിക്ക് തന്നെയാണ്. വിശ്വാസത്തിന്റെ സംരക്ഷയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവര്‍ണറുമാണ് രാജ്ഞി.

5- യുകെയ്ക്ക് ചുറ്റുമുള്ള വെള്‌ലത്തിലെ എല്ലാ തിമിംഗലങ്ങളും ഡോള്‍ഫിനുകളും രാജ്ഞിയുടേതാണ്. അതുപോലെതന്നെ തേംസ് നദിയിലെ എല്ലാ ഹംസങ്ങളുടേയും അവകാശം രാജ്ഞിക്കാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.