മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയമസഭ തിരഞ്ഞെടുപ്പിലെ തപാല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ്. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തല്‍മണ്ണ പൊലീസ് കേസ് അന്വേഷിക്കും.
സാധുവായ പോസ്റ്റല്‍ വോട്ടുകളില്‍ ചിലത് നഷ്ടമായെന്നാണ് സബ് കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ട്.
ടേബിള്‍ നമ്പര്‍ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പേപ്പര്‍ തുറന്ന നിലയിലായിരുന്നുവെന്നും സബ് കളക്ടര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടിയാണ് കാണാതായത്. തിരച്ചിലിനൊടുവില്‍ മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.