'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കി: ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ്

'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കി: ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ്

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ് കണ്ടെത്തി. ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ പോലും വരുത്താത്ത പിഴവാണ് ചിന്ത വരുത്തിയിരിക്കുന്നത്. 'വാഴക്കുല' എന്ന കവിതയുടെ രചയിതാവിന്റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്. കേരള യൂണിവേഴ്‌സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്. 'നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്നതായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രജ്ഞിത്തിന്റെയും സിനിമകള്‍ എന്നൊക്കെ പറഞ്ഞ് കത്തികയറുന്നിടത്താണ് 'വാഴക്കുല' എന്ന ചങ്ങമ്പുഴയുടെ കവിതയെപ്പറ്റി പ്രതിപാദിച്ചത്. ഇവിടെയാണ് 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്നെഴുതിയിരിക്കുന്നത്.

ഏറെ വര്‍ഷമെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. പ്രബന്ധം വിവിധ കമ്മിറ്റികളുടെ മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചതുമില്ല. 2021 ല്‍ ഡോക്ടറേറ്റും കിട്ടി. പ്രബന്ധത്തില്‍ തെറ്റുണ്ടായതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്തയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.