ശ്രീനഗര്‍: സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരില്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇന്ന് രാവിലെ പുനരാരംഭിച്ച യാത്ര 20 കിലോമീറ്റര്‍ പിന്നിടേണ്ടതായിരുന്നു. എന്നാല്‍ ജനക്കൂട്ടം ഇടിച്ചു കയറിയതോടെ ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ യാത്ര ്അവസാനിപ്പിക്കേണ്ടി വന്നു.
ശ്രീനഗറിലേയ്ക്കുള്ള വഴിയില്‍ ബനിഹാല്‍ തുരങ്കം പിന്നിട്ടതിന് ശേഷമാണ് വന്‍ ജനക്കൂട്ടം യാത്രയിലേയ്ക്ക് ഇടിച്ചു കയറിയത്. അര മണിക്കൂറോളം രാഹുല്‍ ഗാന്ധിക്ക് അനങ്ങാനായില്ലെന്നും തുടര്‍ന്ന് രാഹുലിനെ സുരക്ഷാ വാഹനത്തില്‍ കയറ്റിയ ശേഷം ഇന്നത്തേക്ക് യാത്ര അവസാനിപ്പിക്കുകയായിരുന്നു.
നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ജമ്മു കാശ്മീര്‍ ഭരണകൂടം പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ളയും ബനിഹാലില്‍ യാത്രയ്ക്കൊപ്പം ചേര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.