മരപ്പൊത്തില്‍ തലചേര്‍ത്തിരുന്ന ലംഗൂര്‍; വൈറലായ ആ ചിത്രത്തിന്റെ പിറവിയെക്കുറിച്ച്

മരപ്പൊത്തില്‍ തലചേര്‍ത്തിരുന്ന ലംഗൂര്‍; വൈറലായ ആ ചിത്രത്തിന്റെ പിറവിയെക്കുറിച്ച്

ദിവസത്തില്‍ ഒരു തവണയെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഏറേയും. സമൂഹമാധ്യമങ്ങളിലെ ഉപഭോക്താക്കളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ഒരു വിരല്‍ത്തുമ്പിന് അരികെ നമുക്ക് ഇക്കാലത്ത് ലഭ്യമാകാറുണ്ട്. ഇതുതന്നെയാണ് സോഷ്യല്‍മീഡിയയുടെ വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണവും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത് ഒരു ചിത്രമായിരുന്നു. പാതി മുറിഞ്ഞ മരത്തിന്റെ വിടവില്‍ തലചേര്‍ത്ത് ഇരിക്കുന്ന ഒരു ലംഗൂര്‍ ആയിരുന്നു ഈ ചിത്രത്തില്‍. പെര്‍ഫെക്ട് ക്ലിക്ക് എന്ന അടിക്കുറിപ്പോടെ പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പേജുകളിലും എല്ലാം ഈ ചിത്രം നിറഞ്ഞു നിന്നു. അമാന്‍ വില്‍സണ്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണ് ഈ ചിത്രം.

മധ്യപ്രദേശിലെ പെഞ്ച് നാഷ്ണല്‍ പാര്‍ക്കില്‍ ലംഗ്ഡി എന്ന ചിത്രം പകര്‍ത്താനായി എത്തിയതായിരുന്നു അമാന്‍ വില്‍സണ്‍. എന്നാല്‍ അദ്ദേഹം എത്തിയപ്പോഴേയ്ക്ക് ആ പരിസരത്തുനിന്നും ലാംഗ്ഡി മറ്റൊരിടത്തേക്ക് പോയിരുന്നു. എങ്കിലും പിന്‍മാറാന്‍ തയാറാകാതെ അദ്ദേഹം അവിടെ ലാംഗ്ഡി കടുവയെ കാത്തിരുന്നു.

ഇതിനിടെയിലാണ് ഒരു കൂട്ടം ലംഗൂറുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചാടിക്കളിക്കുന്ന ലംഗൂറുകളുടെ ചില ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി. ഇആ സമയത്താണ് ലംഗൂറുകളില്‍ ഒരെണ്ണം പാതി മുറിഞ്ഞ മരത്തിന്റെ പൊത്തില്‍ തല ചേര്‍ത്ത് ഇരിക്കുന്നത് അമാന്‍ വില്‍സണ്‍ കണ്ടത്. അതിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ അത് ഫോട്ടോഗ്രാഫറെ അല്‍പം നീരസത്തോടെ നോക്കുകയും ചെയ്തു. അങ്ങനെയാണ് ആ പെര്‍ഫെക്റ്റ് ക്ലിക്ക് പിറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.