ഹൈക്കോടതി വിധി പരിഗണിച്ച് വേണം ഉപതിരഞ്ഞെടുപ്പ്; മുഹമ്മദ് ഫൈസലിന് ആശ്വാസമായി സുപ്രീം കോടതി നിര്‍ദേശം

ഹൈക്കോടതി വിധി പരിഗണിച്ച് വേണം ഉപതിരഞ്ഞെടുപ്പ്; മുഹമ്മദ് ഫൈസലിന് ആശ്വാസമായി സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ലക്ഷ ദ്വീപിലെ ഉപതിരഞ്ഞെടുപ്പ് നടത്തിപ്പില്‍ മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഫൈസല്‍ അയോഗ്യനാക്കപ്പെട്ടത്. ഇതിന് പിന്നാലെ ലക്ഷദ്വീപില്‍ ഇലക്ഷന്‍ കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

എന്‍സിപി നേതാവായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതു കൂടി പരിഗണിച്ച് വേണം ഉപതിരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കാനെന്ന് സുപ്രീം കോടി നിര്‍ദേശിച്ചു.

നിയമപ്രകാരമുള്ള നടപടികളേ സ്വീകരിക്കൂവെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കി.

ഇതിനു പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് മുഹമ്മദ് ഫൈസല്‍ കോടതിയെ സമീപിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.