തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ത്രിപുരയിൽ സിപിഎം എംഎൽഎ ബിജെപിയിൽ

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ത്രിപുരയിൽ സിപിഎം എംഎൽഎ ബിജെപിയിൽ

ത്രിപുര: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ത്രിപുരയിൽ സിപിഎം എംഎൽഎ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഉനകോട്ടി ജില്ലയിലെ കൈലാഷഹർ അസംബ്ലി മണ്ഡലത്തിൽ നിന്ന് വിജയിച്ച സിപിഎം നേതാവ് മൊബോഷർ അലിയാണ് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നത്.

ഫെബ്രുവരി 16നാണ് ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ബിജെപിയെ തോൽപിക്കാൻ സിപിഎമ്മും കോൺഗ്രസും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണയിൽ എത്തിയിരുന്നു. ഇരുപാർട്ടികളും സീറ്റുപങ്കിട്ടാണ് മത്സരിക്കുന്നത്. ഇതുപ്രകാരം മൊബോഷർ അലിയുടെ മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുത്തിരുന്നു. കോൺഗ്രസിലെ ബിരജിത് സിൻഹയാണ് ഇവിടെ മത്സരിക്കുക. 

സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് സിപിഎമ്മിൽ പ്രശ്‌നങ്ങൾ ഉടലെടുത്തത്. മൊബോഷർ അലി ബിജെപിയിൽ ചേരുന്നുവെന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സ്ഥിരീകരിച്ചു. “ഞങ്ങൾ അതേക്കുറിച്ച് കേട്ടിരുന്നു. അന്വേഷണത്തിൽ അത് സത്യമാണെന്ന് സ്ഥിരീകരിച്ചു. സിപിഎമ്മിന്റെ സജീവ നേതാവായിരുന്ന മൊബോഷർ അലി ബിജെപിയിൽ ചേർന്നത് ദൗർഭാഗ്യകരമാണ്´´ അദ്ദേഹം പറഞ്ഞു.

മൊബോഷറിനെ പാർട്ടിയിൽനിന്ന് ആരും പിന്തുണയ്ക്കില്ലെന്ന് ജിതേന്ദ്ര കൂട്ടിച്ചേർത്തു. ``ഇത്തവണ അദ്ദേഹത്തിന് സീറ്റ് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷേ ഇത്തരമൊരുനീക്കം പ്രതീക്ഷിച്ചിരുന്നില്ല´´-അദ്ദേഹം വ്യക്തമാക്കി. മൊബോഷർ പാർട്ടി വിട്ടത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബന്ധത്തെ ബാധിക്കില്ലെന്നും ജിതേന്ദ്ര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.