ഇന്‍സ്റ്റഗ്രാമിലെ നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ഇനി ഇടവേളയെടുക്കാം. സമൂഹമാധ്യമത്തില്‍ ചിലവിടുന്ന നേരം കുറയ്ക്കാന്‍ നിരവധി പേരെ പുതിയ അപ്‌ഡേഷന്‍ സഹായിക്കും. ഇന്‍സ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചിട്ടുണ്ട്. ക്വയ്റ്റ് മോഡ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ഉപയോക്താക്കള്‍ക്ക് ഇടവേളയെടുക്കാം.
ക്വയ്റ്റ് മോഡ് ഓണാക്കി കഴിഞ്ഞാല്‍ പിന്നീട് നോട്ടിഫിക്കേഷനുകള്‍ ഒന്നും ലഭിക്കില്ല. നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ നിന്ന് അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവര്‍ക്ക് അറിയാനും സാധിക്കും. നിലവില്‍ യു.എസ്, യു.കെ, അയര്‍ലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ഈ മോഡ് ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ ഉടനെ ഈ ഫീച്ചര്‍ അവതരിപ്പിക്കും.
ക്വയ്റ്റ് മോഡ് ഓണാക്കാന്‍ എളുപ്പമാണ്. ഇന്‍സ്റ്റഗ്രാം സെറ്റിങ്‌സിലെ നോട്ടിഫിക്കേഷന്‍സ് ക്ലിക്ക് ചെയ്യുക. ശേഷം ക്വയ്റ്റ് മോഡ് ഓണാക്കി കൊടുത്താല്‍ മതിയാകും. ഇതിനു പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ എന്തെല്ലാം കാണണം എന്ന് തീരുമാനിക്കാനുള്ള ഓപ്ഷന്‍ കൂടി നല്‍കുകയാണ് ആപ്പ് നിലവില്‍. എക്സ്പ്ലോര്‍ പേജില്‍ നിന്നും ഉപയോക്താവിന് താല്‍പര്യമില്ലാത്ത ഒന്നില്‍ക്കൂടുതല്‍ ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുക്കാം. എന്നിട്ട് നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്താല്‍ മാത്രം മതി.
ഇത്തരത്തില്‍ ഒഴിവാക്കുന്നവയ്ക്ക് സമാനമായ ഉള്ളടക്കങ്ങള്‍ എക്സ്പ്ലോര്‍ ടാബിലും റീല്‍സിലും സെര്‍ച്ചിലുമൊന്നും കാണിക്കില്ല. കൂടാതെ ചില വാക്കുകള്‍ ഉള്‍പ്പെടുന്ന മെസെജുകള്‍ ബ്ലോക്ക് ചെയ്യാനും ഇന്‍സ്റ്റാഗ്രാമില്‍ സൗകര്യമുണ്ട്. ഉള്ളടക്കങ്ങള്‍ സജസ്റ്റ് ചെയ്യുന്നതിലും ഈ സംവിധാനം ലഭ്യമാണ്. ഒന്നോ അതിലധികമോ വാക്കുകള്‍, ഇമോജികള്‍, ഹാഷ്ടാഗുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പോസ്റ്റുകള്‍ സജസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇതിനായി പ്രൈവസി സെറ്റിങ്സില്‍ ഹിഡന്‍ വേഡ്സ് എന്ന പേരില്‍ ഒരു സെക്ഷന്‍ തന്നെയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.