കാന്‍ബറ: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ബെലാറസിന്റെ അരിന സബലെങ്കയ്ക്ക്. കിരീടപ്പോരാട്ടത്തില്‍ കസാക്കിസ്ഥാന്റെ എലീന റൈബാകിനയെ പരാജയപ്പെടുത്തിയാണ് അരിന കന്നി ഗ്രാന്‍ഡ് സ്ലാം നേടിയത്.
റോഡ് ലേവര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 4-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ജയം. 24 കാരിയുടെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്. നാളെ നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ നൊവാക് ജോക്കോവിച്ച് സിറ്റ്‌സിപാസിനെ നേരിടും.
റൈബാകിനയും സബലെങ്കയും ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. രണ്ട് മണിക്കൂറും 28 മിനിറ്റും പോരാട്ടം നീണ്ടു. ആദ്യ സെറ്റ് 6-4 ന് റൈബാകിന സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ സബലെങ്ക ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 6-4 നും സബലെങ്ക സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ചാണ് സബലെങ്ക കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയത്.
2021 ജൂലൈയില്‍ വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ റൈബാകിനയും സബലെങ്കയും ഏറ്റുമുട്ടിയിരുന്നു. 2021 ജനുവരിയില്‍ അബുദാബി ടെന്നീസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും 2019 സെപ്റ്റംബറില്‍ വുഹാന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലും ഇരുവരും ഏറ്റുമുട്ടി.
ഇരുപത്തിമൂന്നുകാരിയായ റൈബാകിന ഇതുവരെ ഒരു ഗ്രാന്‍ഡ് സ്ലാമടക്കം മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. വനിതാ സിംഗിള്‍സില്‍ 23-ാം റാങ്കാണ് റൈബക്കിനയുടെ ഇപ്പോഴത്തെ സ്ഥാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.