കേന്ദ്രം വക 1000 ഇ- ബസ്; മലിനീകരണ മുക്ത വഴിയിലേക്ക് കെ.എസ്.ആര്‍.ടി.സി

കേന്ദ്രം വക 1000 ഇ- ബസ്; മലിനീകരണ മുക്ത വഴിയിലേക്ക് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: പൂർണമായും ഹരിത ഇന്ധനത്തിലേക്ക്‌ മാറുകയെന്ന കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യത്തിന് കേന്ദ്ര സർക്കാറിന്റെ സമ്മാനം. രണ്ടു പദ്ധതികളിലൂടെ 1000 ഇലക്ട്രിക് ബസുകൾ കേന്ദ്രം നൽകുന്നു. ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ ഡ്രൈവർ അടക്കം വാടകയ്ക്ക് തരുന്നത് ഉൾപ്പടെയാണിത്. ശേഷിക്കുന്ന 250 ബസുകൾ സൗജന്യമാണ്. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയും ഇതുവഴി കെ.എസ്.ആർ.ടി.സിക്ക്‌ ഉണ്ടാകും.

ഒരു കോടി രൂപയാണ് ഒരു ബസിന്റെ വില. ഒറ്റ ചാർജ്ജിൽ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ഇ-ബസുകൾ. നഗര സർവീസുകൾക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കും. ഊർജ്ജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രം പ്രകാരം ലഭിക്കുന്ന 750 ബസുകൾക്ക് ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയായി നൽകണം. ഡ്രൈവറെ നൽകുന്നത് ഒഴിവാക്കി വാടക നിരക്ക് കുറയ്ക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ ബസുകളെ സി.എൻ.ജിയിലേക്കും എൽ.എൻ.ജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കി വരുന്നു. സി.എൻ.ജിയുടെ വില കുറയുന്നതിനുസരിച്ച് 3000 ഡ‌ീസൽ ബസുകൾ കൂടി സി.എൻ.ജിയിലേക്ക് മാറ്റും. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റിയത് വിജയം കണ്ടിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.