ടെക് ഭീമന്‍മാരുടെ കൂട്ടപ്പിരിച്ചു വിടല്‍: ഈ മാസം മാത്രം ജോലി പോയത് 68,000 ജീവനക്കാര്‍ക്ക്

ടെക് ഭീമന്‍മാരുടെ കൂട്ടപ്പിരിച്ചു വിടല്‍: ഈ മാസം മാത്രം ജോലി പോയത് 68,000 ജീവനക്കാര്‍ക്ക്

ന്യൂഡല്‍ഹി: ടെക് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദമെന്ന് റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്ന സാഹചര്യത്തിലാണിത്. ഈ മാസം മാത്രം ആഗോളതലത്തില്‍ ടെക് ഭീമന്മാര്‍ പിരിച്ചുവിടുന്നത് പ്രതിദിനം ശരാശരി 3400 ജീവനക്കാരെയാണെന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെ പ്രശസ്തമായ 219 ടെക് കമ്പനികള്‍ ജനുവരി മാസം ആകെ പിരിച്ചുവിട്ടത് 68,000 ജീവനക്കാരെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. www.layoffs.fyi എന്ന പിരിച്ചുവിടല്‍ ട്രാക്കിങ് വെബ്സൈറ്റാണ് കണക്കുകള്‍ പുറത്തുവിട്ടത്.

2022 ല്‍ 1,000ലധികം കമ്പനികള്‍ 154,336 തൊഴിലാളികളെ പിരിച്ചുവിട്ടെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ടെക് മേഖലയിലെ ഈ കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്നാണ് വിലയിരുത്തല്‍. പിരിച്ചുവിടല്‍ മാത്രമല്ല, പല ടെക് കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മാസശമ്പളം വെട്ടിച്ചുരുക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.