കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി എംബ്ലം പ്രകാശിപ്പിച്ചു

 കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി എംബ്ലം പ്രകാശിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി എംബ്ലം പ്രകാശിപ്പിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ചാണ് പ്രകാശനം ചെയ്തത്. 1977 ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ 50 -ാം വര്‍ഷം 2027 ല്‍ പൂര്‍ത്തിയാകും.

ജൂബിലി ആചരണത്തിന്റെ ഒരുക്കം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും കൂടുതല്‍ ഒരുക്കത്തോടെ ജൂബിലി വര്‍ഷത്തെ സമീപിച്ച് നവീകൃതരാകുവാന്‍ നമുക്ക് സാധിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു.

രൂപതാതലത്തില്‍ സംഘടിപ്പിച്ച ജൂബിലി ഗാനം, എംബ്ലം മത്സരത്തിലെ മികച്ച രചനകളാണ് രൂപതാ ജൂബിലി ഗാനമായും എംബ്ലമായും തെരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞിരപ്പള്ളി എഫ്.സി.സി പ്രൊവിന്‍സിലെ സി. അമല എബ്രാഹം ജൂബിലി ഗാന വിഭാഗത്തിലും ചെറുവള്ളിക്കുളം സ്വദേശി അമല്‍ തോമസ് ഉപ്പുകുന്നേല്‍ എംബ്ലം രൂപകല്‍പന വിഭാഗത്തിലും വിജയികളായി.

ജൂബിലിഗാന രചനാ വിഭാഗത്തില്‍ ജോസഫ് മാത്യു പതിപ്പള്ളി കാഞ്ഞിരപ്പള്ളി, സില്‍വി സോണി കുഴിപ്പാലയില്‍ മുണ്ടക്കയം, സി. സ്റ്റെല്ലാ തുണ്ടിയില്‍ എസ്.എ.ബി.എസ്, തോമസ് വര്‍ഗീസ് ഏറത്തുകുന്നേല്‍ ശാന്തിഗിരി, ജോസഫ് സാര്‍ത്തോ ചെന്നക്കാട്ട്കുന്നേല്‍ വെളിച്ചിയാനി എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ക്കര്‍ഹരായി.

എംബ്ലം രൂപകല്‍പന വിഭാഗത്തില്‍ മിഥുന്‍ ജോര്‍ജ് വെച്ചൂര്‍ കുന്നുംഭാഗം, സി. സ്റ്റെല്ലാ തുണ്ടിയില്‍ എസ്.എ.ബി.എസ്, അഡോണ്‍ റോയി കടന്തോട് ചക്കുപള്ളം, ടോണി സണ്ണി കൊച്ചുപുരയ്ക്കല്‍ കാഞ്ഞിരപ്പള്ളി, റെനില്‍ ജേക്കബ്ബ് മണ്ണൂര്‍ പഴയിടം എന്നിവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ക്കര്‍ഹരായി. മികച്ച എംബ്ലം, ജൂബിലി ഗാനം രചനകള്‍ക്കുള്ള പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും കുമളിയില്‍ മെയ് 12 ന് നടത്തപ്പെടുന്ന രൂപതാ ദിനത്തില്‍ നല്‍കപ്പെടും.

രൂപതാ വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. കുര്യന്‍ താമരശേരി, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ജൂബിലി ആചരണത്തിനായി പ്രസ്ബിറ്ററല്‍ കൗണ്‍സിലില്‍ നിന്നുള്ള കമ്മിറ്റി കണ്‍വീനര്‍ ഫാ. തോമസ് പൂവത്താനിക്കുന്നേല്‍, പാസ്റ്റര്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26