കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി.
ദരിദ്രര്‍ക്കായി സമയം സ്വയം സമര്‍പ്പിച്ച ആളായിരുന്നു വിശുദ്ധ മദര്‍ തെരേസയെന്ന് അദ്ദേഹം അനുസ്മരിച്ചു. വിശുദ്ധ മദര്‍ തെരേസയുടെ കല്ലറയില്‍ ഗവര്‍ണര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന അദ്ദേഹം സന്യസ്തരുമായി ഏറെനേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ബോസ് ചുമതലയേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26