'ഈ മനുഷ്യനില്‍ പ്രതീക്ഷ കൂടുന്നു; മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍നിര്‍മ്മിച്ചു': ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

'ഈ മനുഷ്യനില്‍ പ്രതീക്ഷ കൂടുന്നു; മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍നിര്‍മ്മിച്ചു': ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഇന്ന് കാശ്മീരില്‍ സമാപിച്ചതിന് പിന്നാലെ പ്രശംസയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

രാഹുല്‍ ഗാന്ധിയില്‍ തനിക്ക് പ്രതീക്ഷ വര്‍ധിക്കുകയാണെന്നും ഈ യാത്രയില്‍ രാഹുല്‍ ഇന്ത്യയെ കണ്ടെത്തുക മാത്രമല്ല, മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍ നിര്‍മ്മിക്കുക കൂടെയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

ഈ മനുഷ്യനില്‍ എനിക്ക് പ്രതീക്ഷ കൂടുന്നു. 3500 കിലോമീറ്റര്‍ രാജ്യമാകെ കാല്‍ നടയായി സഞ്ചരിക്കുക. സാധരണ ജനങ്ങളുമായി നേരിട്ട് സംവദിക്കുക. വെറുപ്പ് ചൂടപ്പം പോലെ വില്‍ക്കുന്ന അങ്ങാടിയില്‍ സ്നേഹത്തിന്റെ തട്ടുകടയുമായി രാജ്യം മുഴുവന്‍ സഞ്ചരിക്കുക...

പുരോഗമന പാര്‍ട്ടികള്‍ പോലും മടിച്ചു നില്‍ക്കുന്നിടത്തു ഫാസിസത്തെ ആര്‍ജവത്തോടെ വെല്ലുവിളിക്കുക... ഈ യാത്ര രാഹുല്‍ ഗാന്ധിയുടെ ശാരീരിക ക്ഷമത മാത്രമല്ല തെളിയിച്ചിരിക്കുന്നത്. മറിച്ച് രാഷ്ട്രീയമായും രാഹുലിന് ഇരുത്തം വന്നിരിക്കുന്നു എന്ന് കൂടി വ്യക്തമാക്കുന്നു.

ഈ യാത്രയില്‍ കൂടി രാഹുല്‍ ഇന്ത്യയെ കണ്ടെത്തുക മാത്രമല്ല, മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍ നിര്‍മ്മിക്കുക കൂടെയാണ് ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.