ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെയും ഉടമസ്ഥതയിലുള്ളതും 15 വര്‍ഷത്തിലധികം പഴക്കമുള്ളതുമായ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പൊളിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തിലുള്ള ഒന്‍പത് ലക്ഷത്തിലധികം വാഹനങ്ങളാണ് പൊളിക്കുന്നത്.
ഇതോടെ മലിനീകരണമുണ്ടാക്കുന്ന കാറുകളും ബസുകളും നിരത്തുകളില്‍ ഇല്ലാതാകും. അവയ്ക്കു പകരം മറ്റ് ഇന്ധന സ്രോതസുകളെ ആശ്രയിക്കുന്ന പുതിയ വാഹനങ്ങള്‍ നിരത്തിലെത്തുമെന്നും വായു മലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നും ഗഡ്കരി പറഞ്ഞു.
എഥനോള്‍, മെഥനോള്‍, ബയോ-സി.എന്‍.ജി., ബയോ-എല്‍.എന്‍.ജി., ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. എഫ്.ഐ.സി.സി. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.