കാസര്‍ഗോഡ്: ക്രൈസ്തവര്‍ ഏറെ വിശുദ്ധമായി കാണുന്ന ബൈബിള്‍ കത്തിച്ച് ആ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ കാസര്‍ഗോഡ് സ്വദേശിയായ ആളാണ് ക്രിസ്തീയ വിശ്വാസത്തെയും മൂല്യങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് ബൈബിള്‍ കത്തിച്ചത്. എതിര്‍പ്പ് വ്യാപകമായതോടെ ഇയാള്‍ക്കെതിരെ കാസര്‍ഗോഡ് ബേഡകം പൊലീസ് കേസെടുത്തു.
മത മൈത്രിയുടെ കാര്യത്തില്‍ രാജ്യത്ത് തന്നെ മാതൃകയായ കേരളത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. മതവിശ്വാസം വൃണപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം അവഹേളനകരമായ വിധം കത്തിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ പ്രതി മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസിന്റെ കണ്ടെത്തലില്‍ പറയുന്നു. വിവിധ മതവിശ്വാസികള്‍ സാഹോദര്യത്തിലും സഹവര്‍ത്വത്തിലും ജീവിക്കുന്ന കേരളത്തില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ വിശുദ്ധ ബൈബിള്‍ മേശപ്പുറത്തേക്ക് വയ്ക്കുന്നത് വീഡിയോയില്‍ കാണം. തുടര്‍ന്ന് ബൈബിളിന്റെ പേജുകള്‍ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നു. ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന്റെ തീ നാളത്തില്‍ ബൈബിളിന്റെ പേജുകള്‍ കമഴ്ത്തി പിടിച്ച് കത്തിക്കുന്നതായാണ് വീഡിയോയിലുള്ളത്. തീ ആളിപ്പടരുന്നതിനായി ഇടയ്ക്കിടെ എണ്ണ ഒഴിച്ചുകൊടുക്കുന്നുമുണ്ട്.
വീഡിയോ യൂ ടൂബില്‍ അപ്പ്‌ലോഡ് ചെയ്ത ശേഷം കണ്ടവരൊക്കെ പ്രതിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍പ് ഇതേ പ്രതിക്കെതിരെ പുല്‍ക്കൂട് നശിപ്പിച്ച് വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചതായി പൊലീസില്‍ കേസുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.