ഹെല്‍ത്ത് കാര്‍ഡ് സമയപരിധി ഇന്ന് അവസാനിക്കും; നാളെ മുതല്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന

ഹെല്‍ത്ത് കാര്‍ഡ് സമയപരിധി ഇന്ന് അവസാനിക്കും; നാളെ മുതല്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന

തിരുവനന്തപുരം: ഭക്ഷ്യോത്പാദന സ്ഥാപനങ്ങളിൽ ജോലി എടുക്കുന്നവർക്ക് ഹെല്‍ത്ത് കാര്‍ഡ് നിർബന്ധമാക്കാൻ സർക്കാർ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി പരിശോധന നടത്തും.

ഭക്ഷ്യ സാധനങ്ങൾ തയാറാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയ ശേഷമേ തുറക്കാൻ അനുമതി നൽകൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതിയും വേണം.

സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യ വിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.

സംസ്ഥാനത്ത് ആറ് ലക്ഷത്തോളം ഭക്ഷ്യോൽപന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ അഞ്ച് ലക്ഷത്തോളം ജീവനക്കാർ ഉണ്ടെന്നാണു ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിന്റെ കണക്ക്. 

മൂന്നര ലക്ഷത്തോളം പേർക്കു നേരത്തേ തന്നെ ഹെൽത്ത് കാർഡ് ഉണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണു നിഗമനം. ഒരു വർഷമാണ് കാലാവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.