ദുബായ്: നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ അനുവദിക്കുന്ന കരാർ ഒപ്പിട്ട് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. എമിറേറ്റ്സ് പാർക്കിംഗുമായാണ് കരാർ ഒപ്പിട്ടത്. ഫെഡറൽ, പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത ട്രെയിലർ ഉള്‍പ്പടെയുളള വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ ആർടിഎയ്ക്ക് സാധിക്കും.
ദുബായിലെ പൊതു പാർക്കിംഗ് മെഷീനുകളുടെ ഓട്ടോമേഷനും നവീകരണവും 2022 നവംബറിൽ അതോറിറ്റി പൂർത്തിയാക്കിയിരുന്നു. വാഹനത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ടച്ച് സ്‌ക്രീനുകളും ഇ-ടിക്കറ്റ് സംവിധാനവുമാണ് നവംബറില്‍ പൂർത്തിയായത്. പിടിച്ചെടുത്ത വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിനും ബാധകമായ ഫീസ് കണക്കാക്കുന്നതിനും ഇ ട്രാഫിക്, ഇലക്ട്രോണിക് സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനും സാധിക്കും.
ഓരോവാഹനത്തിന്‍റേയും സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വാഹനങ്ങള്‍ വിട്ടുനല്‍കും. സാങ്കേതിക ലംഘനമാണ് പിടികൂടിയതെങ്കിൽ, നിശ്ചിത കാലയളവിനുശേഷം പിഴയടച്ച് വാഹനം വിട്ടുനൽകും. നിയമലംഘനത്തിന്‍റെ തോത് അനുസരിച്ചായിരിക്കും പിഴയും വാഹനം വിട്ടുനല്‍കുന്നതിനുളള സമയ നടപടിക്രമങ്ങളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.