ന്യൂഡല്‍ഹി: ബുധനാഴ്ച്ച ധനമന്ത്രി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ജനകീയമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്നത് പുതിയ ഉന്മേഷത്തോടെയാണെന്നും പ്രധാന മന്ത്രി പറഞ്ഞു
ആദ്യം ഇന്ത്യ, ആദ്യം പൗരന്മാര്‍ എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇത് ആദ്യമായാണ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. രാഷ്ട്രപതിയുടെ പ്രസംഗം സ്ത്രീകളുടേയും ആദിവാസി സമൂഹത്തിന്റെയും അഭിമാന നിമിഷമാണെന്നും പ്രധാന മന്ത്രി പറഞ്ഞു
കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ആദ്യ പ്രസംഗം. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നു. ഇതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള സര്‍ക്കാര്‍ ആണെന്നും രാഷ്ട്രപതി പറഞ്ഞു.
അതിര്‍ത്തികളില്‍ ഇന്ത്യ ശക്തമാണ്. ഭീകരതയെ ധീരമായി നേരിടുന്ന സര്‍ക്കാര്‍ കാശ്മീരില്‍ സമാധാനം കൊണ്ടുവന്നു. മിന്നലാക്രമണത്തിലും മുത്തലാഖ് നിരോധനത്തിലും കണ്ടത് സര്‍ക്കാരിന്റെ ദൃഢനിശ്ചയം ആയിരുന്നു.
രാജ്യത്ത് പൂര്‍ണ ദാരിദ്ര നിര്‍മാര്‍ജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വയം പര്യാപ്തമായ രാജ്യം കെട്ടിപ്പടുക്കണം. ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്ത ഇന്ത്യ സൃഷ്ടിക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് ലോകത്തിന് തന്നെ മാതൃകയാണ്. ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറി. സുതാര്യമായും സത്യസന്ധ്യമായും ആണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പൂര്‍ത്തിയാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.