തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തില്‍ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമര്‍ശിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും അത് ചൂണ്ടിക്കാണിച്ച് തന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും ചിന്താ ജെറോം പറഞ്ഞു. ഗവേഷണ പ്രബന്ധം പുസ്തക രൂപത്തില്‍ ആക്കുന്നതിനുള്ള ശ്രമം നേരത്തേ ആരംഭിച്ചിരുന്നു. ആ ഘട്ടത്തിലാണ് നോട്ടപ്പിശക് ചൂണ്ടിക്കാണിച്ചത്. 
പുസ്തകമാക്കുമ്പോള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ പിശക് തിരുത്തുമെന്നും യുവജന കമ്മീഷന്‍ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.
പുരോഗമന ആശയങ്ങളിലൂടെ കേരളത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വാഴക്കുല എന്ന ശ്രദ്ധേയമായ രചന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേതാണെന്ന് നിരവധി വേദികളില്‍ സംസാരിച്ചിട്ടുള്ളതാണ്. ഗവേഷണ പ്രബന്ധം എഴുതിയ ഘട്ടത്തില്‍ സാന്ദര്‍ഭികമായി ഈ രചനയെപറ്റി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് പ്രബന്ധത്തിലെ വിഷയവുമായി ബന്ധമുള്ളതല്ലെന്ന് ചിന്ത പറയുന്നു. ഉദാഹരണമായിട്ട് മാത്രമാണ് അതവിടെ സൂചിപ്പിച്ചത്. 
പക്ഷേ അതിലൊരു നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. അത് ചൂണ്ടിക്കാണിച്ച് തന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും അവര്‍ പറഞ്ഞു. ഗവേഷണ പ്രബന്ധം പുസ്തക രൂപത്തില്‍ ആക്കുന്നതിനുള്ള ശ്രമം നേരത്തേ ആരംഭിച്ചിരുന്നു. ആ ഘട്ടത്തിലാണ് നോട്ടപ്പിശക് ചൂണ്ടിക്കാണിച്ചതെന്നും പുസ്തകമാക്കുമ്പോള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ പിശക് തിരുത്തുമെന്നും ചിന്ത പ്രതികരിച്ചു.
'വലിയ രീതിയില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാണ് ഇതിന്റെ പേരില്‍ നടന്നത്. രണ്ടാമതായി ബോധി കോമന്‍സ് എന്ന ആര്‍ട്ടിക്കിളില്‍ ഇതേ തെറ്റ് ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് ചില വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെ ഇത് കോപ്പിയടിയാണെന്നും പറയുന്നുണ്ടായിരുന്നു. വര്‍ഷങ്ങളുടെ കഷ്ടപ്പാടുകൊണ്ട്തയ്യാറാക്കുന്ന പ്രബന്ധത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കേണ്ടതുണ്ടായിരുന്നോ എന്ന് ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ചിന്തിക്കണം. നിരവധി ആര്‍ട്ടിക്കിളുകളും ഗവേഷണ പ്രബന്ധങ്ങളും വായിച്ചു കൊണ്ടാണ് ഞാന്‍ അത് തയ്യാറാക്കിയിരിക്കുന്നത്. ഒരു വരി പോലും കോപ്പി അല്ല എന്ന് ഒറ്റ നോട്ടത്തില്‍ നിന്ന് മനസിലാകും. ബോധി കോമന്‍സിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് തയ്യാറാക്കിയതെന്ന് റഫറന്‍സില്‍ പറഞ്ഞിട്ടുമുണ്ട്.' - ചിന്ത പറയുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.